ഇനി പച്ച ചകിരി വലിച്ചെറിയേണ്ടപച്ച ചകിരിയില്‍ നിന്ന് ഫൈബര്‍ ഉത്പാദനവുമായി കെ. സി സി.പി.എല്‍
കാഞ്ഞങ്ങാട്: തെങ്ങ് കർഷകർക്ക് ആശ്വാസ പദ്ധതിയുമായി കെ സി സി പി എല്ലിൻ്റെ ചകിരി നൂൽ ഉദ്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാളികേര കര്‍ഷകർക്ക് സഹായ പദ്ധതിയുമായാണ് കെസിസിപിഎല്‍ രംഗത്തെത്തിയത്.
പ്രതിസന്ധി മൂലം അടച്ചു പൂട്ടിയ കാഞ്ഞങ്ങാട് നഗരസഭയിലെ ഉപ്പിലിക്കൈയിൽ പ്രവർത്തിച്ചിരുന്ന കെ.സി സി പി എൽ വൈവിധ്യവത്കരണ പദ്ധതി പ്രകാരമാണ് ചകിരി നൂൽ ഉത്പാദന കേന്ദ്രം ഇടങ്ങിയത്
വെറുതെ തെങ്ങിന് ചുവട്ടിലും പറമ്പിലും ഉപേക്ഷിക്കുന്ന തൊണ്ടുകള്‍ വില കൊടുത്ത് വാങ്ങി കര്‍ഷകരെ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിയാണ് ഈ പൊതുമേഖലാ സ്ഥാപനം പരീക്ഷിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ ചൈനാ ക്ലേ യൂനിറ്റില്‍ ഫൈബര്‍ ഉണ്ടാക്കുന്ന സ്ഥാപനമാണ് ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ കീഴിലുള്ള ഹൈടക് കയര്‍ യൂണിറ്റിന്റെ രണ്ടാമത്തെ സ്ഥാപനമാണ് പുതുക്കൈയില്‍ വരുന്നത്. പഴയങ്ങാടിക്ക് പിന്നാലെ 3.30 കോടി ചെലവിലാണ് പുതുക്കൈയിലും കയര്‍ യൂണിറ്റ് സജ്ജമാകുന്നത്. ഇവിടെ ഒരു ദിവസം ഒരു ഷിഫ്റ്റില്‍ 30,000 തൊണ്ട് സംസ്കരിക്കുവാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 1,80,000 തൊണ്ടാണ് സംസ്കരിക്കുക.. ഇതിലേക്കാവശ്യമായ തൊണ്ടുകളാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ശേഖരിക്കുന്നത്. ഉണങ്ങിയ തൊണ്ടിന് 1.50 രൂപയും പച്ച തൊണ്ടിന് 1.60 രൂപയുമാണ് കര്‍ഷര്‍ക്ക് നല്‍കുന്നത്. വിധവ ക്ഷേമ സംഘം, കുടുംബശ്രീ യൂണിറ്റുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇതിനാവശ്യമായ തൊണ്ട് സംഭരിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് തൊണ്ട് ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും വാങ്ങി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. ഇത് ഒഴിവാക്കാനാണ് മലബാര്‍ മേഖലയിലെ തെങ്ങ് കര്‍ഷകര്‍ക്കും, ചെറുകിട കയര്‍ സംരംഭകര്‍ക്കും, സൊസൈറ്റികള്‍ക്കും, സഹായകരമായി തൊണ്ട് ശഖരിക്കാന്‍ സ്ഥാപനം തീരുമാനിച്ചത്.ഇതിൻ്റെ പ്രവർത്തനോദ്ഘാടനം നിയമ, വ്യവസായ,കയർ വകുപ്പ് മന്ത്രി പി രാജീവ് ഓൺലൈനിൽ നിർച്ച ഹിച്ചു.ഇ ചന്ദ്രശേഖരൻ എം.എൽ എ അധ്യക്ഷത വഹിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എൻ എ നെല്ലിക്കന്ന് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, തദ്ദേശ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.