ഉദ്ഘാടനം നടക്കേണ്ട മൈത്തടം- കാരക്കോട് റോഡിന്റെ ശിലാഫലകവും ബോർഡും തകർത്തു
റോഡ് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിന് തയ്യാറാക്കിയ ശിലാഫലകവും ബോർഡും നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മടിക്കൈ പഞ്ചായത്തിലെ മൈത്തടം- കാരക്കോട് റോഡിന്റെ ശിലാഫലകവും ബോർഡുമാണ് ഇന്നലെ രാത്രി തകർത്തത്.. ഇന്ന് രാവിലെ എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉൽഘാടനം നടത്താനിരിക്കെയാണ് രാത്രിയോടെ ഫലകവും ബോർഡും തകർക്കപ്പെട്ടത്. നിലവിൽ ഉണ്ടായിരുന്ന റോഡിൽ ചെറിയ മിനുക്ക് പണികൾ നടത്തി ഉദ്ഘാടനം നടത്തുന്നതിനെതിരെ പ്രാദേശിക പാർടി പ്രവർത്തകരിൽ അടക്കം പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടനം നടക്കേണ്ട ദിവസം തന്നെ ഫലകവും ബോർഡും തകർക്കപ്പെട്ടത് ഈ പ്രതിഷേധത്തിന്റെ ഭാഗം തന്നെയാണെന്നാണ് പൊതുവെയുള്ള നിഗമനം.
ഇന്ന് രാവിലെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.