വണ്‍പ്ലസ് ഫോണുകള്‍ 20,000 രൂപയ്ക്ക് താഴെ വില്‍ക്കും; അറിയേണ്ടതെല്ലാം.!
വണ്‍പ്ലസ് പ്രീമിയം ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട്. ഇവര്‍ക്ക് സന്തോഷിക്കാനുള്ള വക ഇതാ പുറത്തു വന്നിരിക്കുന്നു. പുതിയ ഫോണുകള്‍ 20,000 രൂപ സെഗ്മെന്റില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഈ ഫോണുകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഓപ്പോയുമായുള്ള സഹകരണത്തെ തുടര്‍ന്നാണ് ഇത് ഈ രൂപത്തില്‍ പുറത്തുവരിക. ഫോണുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സോഫ്റ്റ്വെയര് അനുഭവം സാധാരണമാക്കുന്നതിനും ഒപ്പോയുടെ കളര്‍ ഒഎസുമായി അതിന്റെ ഓക്സിജന്‍ ഒഎസിനെ ലയിപ്പിക്കുന്നതായി വണ്‍പ്ലസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍, ഇന്ത്യന്‍ വിപണിയില്‍ നോര്‍ഡ് ശ്രേണിയിലുള്ള എല്ലാ ഫോണുകള്‍ക്കും 20000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. എന്നാല്‍ കൂടുതല്‍ ഫോണുകള്‍ ഈ വിപണിയില്‍ ഉണ്ടെന്നതാണ് വില കുറയ്ക്കാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിക്കുന്നത്. ഓപ്പോ എല്ലായ്പ്പോഴും വണ്‍പ്ലസുമായി ബന്ധിപ്പിക്കാന്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയ്ക്കായുള്ള 20000 രൂപയ്ക്കു താഴെയുള്ള ഫോണുകള്‍ അടുത്ത പാദത്തില്‍ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ഈ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ മുന്‍നിര ഫോണുകളുമായി പ്രവേശിക്കുകയും പ്രീമിയം ബ്രാക്കറ്റില്‍ വളരെയധികം പേരെടുക്കുകയും ചെയ്ത വണ്‍പ്ലസ് കഴിഞ്ഞ വര്‍ഷം, ബജറ്റ് സൗഹൃദ ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെയുള്ള OnePlus Nord N200 5G പോലുള്ള അള്‍ട്രാ-ഫോണുകള്‍ കമ്പനി യുഎസ്, കാനഡ പോലുള്ള വിപണികളില്‍ അവതരിപ്പിച്ചു, എന്നാല്‍ ഈ മോഡലുകള്‍ ഇതുവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല.
മറ്റ് ആഗോള വിപണികള്‍ക്ക് പുറമേ, സമാനമായ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ സാംസങ്, ഓപ്പോ, വിവോ, ഷവോമി, മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള ബജറ്റ് ഫോണുകള്‍ നിറഞ്ഞിരിക്കുന്നു. തിരക്കേറിയ ഈ വിഭാഗത്തില്‍ വണ്‍പ്ലസ് കൂട്ടിച്ചേര്‍ക്കുന്നത് കാര്യങ്ങള്‍ എത്രമാത്രം ഗുണപ്രദമാകുമെന്നും കണ്ടറിയണം.