ചൗക്കിയില്‍ മില്ലുടമയുടെ വീട് കുത്തിത്തുറന്ന് മോഷണം .മൂന്ന് ലക്ഷത്തോളം രൂപയും സ്വര്‍ണ്ണമോതിരവും വാച്ചും നഷ്ടപ്പെട്ടു
കാസർ കോട് : ചൗക്കിയില്‍ മില്ലുടമയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണവും വാച്ചും കവര്‍ന്നതായി പരാതി. ചൗക്കി ആസാദ് നഗര്‍ റോഡിലെ അബ്ദുള്‍ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും അടക്കമുള്ളവ കവര്‍ന്നതായി അറിഞ്ഞത്. മൂന്ന് ലക്ഷത്തോളം രൂപയും സ്വര്‍ണ്ണമോതിരവും ടിസോട്ട് വാച്ചും കവര്‍ന്നതായാണ് പ്രഥമീക വിവരം. കാസര്‍കോട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി