എലിയെ കൊല്ലാന്‍ വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
വേങ്ങര: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ മകന് രണ്ടര വയസ്സുകാരന് ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാനായി വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.. ഇന്നലെ പുലര്‍ച്ചെയാണ് കുട്ടി മരിക്കുന്നത്. മാതാവ്: ഹസീന, സഹോദരങ്ങള്‍; മുഹമ്മദ് അഷ്റഫ്, അമീന്, ഷിബിന്‍ ഷാ.