കൊച്ചു കുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോർമ്മ വേണം മക്കളേ’; സയനോരയുടെ വീഡിയോയ്ക്ക് താഴെ വിമർശനം
പിന്നണി ഗായിക സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമർശനം. ഭാവന, രമ്യാ നമ്പീശൻ,ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു വീഡിയോ സയനോര ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.ഇത് ഞങ്ങളുടെ രാത്രി എന്ന അടിക്കുറിപ്പോടെയാണ് ഗായിക വീഡിയോ പങ്കുവച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് ചിലർ മോശം കമന്റുകൾ ഇട്ടത്. സയനോരയുടെ വസ്ത്രധാരണം, ശരീരം എന്നിവയുമായി ബന്ധപ്പെട്ടാണ് കമന്റുകൾ.’സയനോര ഇട്ടേക്കുന്ന നിക്കർ പിസി ജോർജിന്റേതാണോ?’, ‘കൊച്ചു കുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോർമ്മ വേണം മക്കളേ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിനുമുൻപും സയനോരയ്ക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു.