കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വീട്ടമ്മ കമലയ്ക്ക്
ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു
കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വീട്ടമ്മ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു. പരപ്പ ടൗണിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന കള്ളാര്‍ മുണ്ടോട്ടെ പി. കെ. കമല (63)യാണ് മരണത്തോട് മല്ലടിച്ചു കഴിയുന്നത്. വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് തളര്‍ന്നു വീണത്. രണ്ടാഴ്ച മുമ്പാണ് മകള്‍ക്കൊപ്പം വിറക് ശേഖരിക്കുവാന്‍ പോയത്. വിറകുമായി വീട്ടിലെത്തിയ മകള്‍ വീണ്ടും തിരിച്ചു പോയപ്പോഴാണ് കമല വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയതാണ് കാരണം. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കോഴിക്കോട് മിംസ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരിയ പുരോഗതി കാണുന്നുണ്ടെങ്കിലും ആസ്പത്രിയിൽ എങ്ങനെ പണമടക്കുമെന്ന് ചിന്തിച്ച് നിര്‍ധന കുടുംബം പ്രയാസപ്പെടുകയാണ്. വലിയൊരു തുകയാണ് ആസ്പത്രി ബില്ലായി വന്നു കൊണ്ടിരിക്കുന്നത്. ചികിത്സ തുടർന്നാൽ മാത്രമേ കമലയെ ജീവിതത്തിലെ തിരിച്ചുകൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. കൂലിപ്പണിക്കാരനായ നാരായണനാണ് ഭര്‍ത്താവ്. മക്കളാണ് ആസ്പത്രിയലെ കാര്യങ്ങള്‍ നോക്കുന്നത്.