അനുമോദനത്തിലും മാതൃകയായി അതിയാമ്പൂർ പാർക്കോ ക്ലബ്
പ്രതിഭകൾക്ക് പ്രചോദനം പദ്ധതിക്ക് തുടക്കമായി
കാഞ്ഞങ്ങാട്:- പ്രവർത്തന മേഖലകളിലെല്ലാം മാതൃകാ പ്രവർത്തനം നടത്തുന്ന അതിയാമ്പൂർ പാർക്കോ ക്ലബ്ബ് അനുമോദനത്തിലും മാതൃകയായി പ്രതിഭകൾക്ക് പ്രചോദനമേകാൻ അതിൽ തുടക്കമായി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകളെ അനുമോദിക്കുന്ന തോടൊപ്പം അവർക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള സാമ്പത്തിക സഹായം നൽകുന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനമാണ് ക്ലബ്ബ് നടത്തുന്നത്.
ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീമംഗം കിഴക്കുംകര സ്വദേശി അശ്വിൻ രമേശനെ ആദരിക്കുന്ന അതോടൊപ്പം സാമ്പത്തിക സഹായം നൽകിയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.
സിപിഎം ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് പി വി സാലു അധ്യക്ഷനായി.
ബി ഗംഗാധരൻ, കെ രസിക് എന്നിവർ സംസാരിച്ചു.ചിത്രം അടിക്കുറിപ്പ്അതിയാമ്പൂർ ക്ലബ്ബിന്റെ പ്രതിഭകൾക്ക് പ്രചോദനം പദ്ധതി സിപിഎം ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്യുന്നു.