വികസനം കൊട്ടിഘോഷിക്കുമ്പോഴും കോരന് കുമ്പിളിൽ തന്നെ കഞ്ഞികാൽനട പോലും ദുസ്സഹമായി കോടോം ബേളൂരിലെ ചെന്തളം -ഓലക്കര കോളനി റോഡ്
കാഞ്ഞങ്ങാട്: വെള്ളരികുണ്ട് താലൂക്കിലെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽപ്പെട്ട ചെന്തളം – ഓലക്കര പട്ടികവർഗ്ഗ ഊരിലേക്കുള്ള റോഡിലൂടെ കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്.
30 ൽ അധികം കുടുംബങ്ങളിലായി പ്രായമായവരും കുട്ടികളും വികലാംഗനുമടക്കം 100ൽ അധികം ആളുകൾ താമസിക്കുന്ന ഊരിൽ നിന്നും പുറലോകത്തെത്താൻ ഏകമാർഗ്ഗമായ പ്രസ്തുത റോഡ് പത്ത് വർഷം മുമ്പാണ് ടാറിംഗ് ചെയ്ത്: ഊരിലുള്ള പ്രായമായവർക്കോ കുട്ടികൾക്കോ ഒരസുഖം വന്നാൽ ഒരു ഓട്ടോറിക്ഷ പോലും ഊരിലേക്ക് കടക്കാൻ പറ്റാത്ത രീതിയിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് റോഡ് കൂനിൻ മേൽ കുരു” എന്ന പോലെ ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പ് ലൈൻ വലിച്ചിട്ട് കുഴി പൂർണ്ണമായും മൂടാതെ ഇട്ടതിനാൽ മഴവെള്ളം ഒഴുകി റോഡിൻ്റെപൂർണ്ണ തകർച്ചയക്ക് കാരണമായി.
റോഡിൻ്റെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് ഊര് നിവാസികനിരവധി തവണ പഞ്ചായത്തിലും “രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും നിവേദനങ്ങളും അപേക്ഷകളും നൽകിയിരുന്നു. വെങ്കിലും നാളിതുവരെ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് ഊരു നിവാസികൾ പറയുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് ഊര് നിവാസികൾ ചർച്ച ചെയ്യുകയോ അധികാരികളോട് ആവശ്യപ്പെടുകയോ ചെയ്താൽ ഏറ്റെടുക്കാൻ ” ഫണ്ടില്ല”കരാറുകാരൻ തയ്യാറാവുന്നില്ല എന്ന മുടന്തൻ ന്യായീകരണങ്ങൾ എക്കാലവും ആദിവാസി ജനസമൂഹം “വിഴുങ്ങും’ എന്ന ധാരണ അധികാരികൾക്ക് ഭൂഷണമല്ലെന്ന് ആദിവാസി ഊരുമൂപ്പൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി കോളനി പ്രദേശത്ത് “കൊടികൾ ഉയർത്തി “രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിമകളും വോട്ട് കുത്തികളും, പോസ്റ്റർ തൊഴിലാളികളും മാത്രമാണെന്ന പൊതുബോധത്തിന് മാറ്റം വരുത്തി ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഊരുനി വാ സി കൾ തയ്യാറാകേണ്ടി വരുമെന്ന് ഊര് നിവാസിയായ മഹിഷ് കെ ആദിവാസി സാമൂഹിക പ്രവർത്തകൻ കൃഷ്ണൻ പരപ്പച്ചാൽ
എന്നിവർ പറഞ്ഞു.