വിതുരയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്തിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തൻകോട് സ്വദേശി നൗഫലിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ നൗഫൽ ഒഴുക്കിൽപെടുകയായിരുന്നു. ശക്തമായ ഒഴുക്കായിരുന്നതിനാൽ രാത്രി തെരച്ചിൽ ദുഷ്കരമായി. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.