കാലവര്‍ഷം ശക്തമായി; കോട്ടയം മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് കോട്ടയം മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തിലാണ് മഴ ശക്തമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ബീച്ചിലേയ്ക്കുളള യാത്രകളും കടലില്‍ ഇറങ്ങിയുളള വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് യാത്ര ഒഴിവാക്കണം. ബുധനാഴ്ച വരെ മഴ തുടരും.