ബേക്കൽ: സപ്തമ്പർ എട്ടാം തിയ്യതി പുലർച്ചെ ആത്മഹത്യ ചെയ്ത 12 വയസ്സുകാരി സഫാ ഫാത്തിമയുടെ ആത്മഹത്യയെ അപകീർത്തികരമായ നിലയിൽ പരിഹാസരൂപേണ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ സന്ദേശം നൽകി മരണപ്പെട്ട കുട്ടിയുടെ ദുഃഖാർത്തക്കളായ കുടുംബാംഗങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന തരത്തിൽ കുറ്റവാളിയായ അദ്ധ്യാപകൻ ഉസ്മാന്റെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച നൗഷാദ് എന്ന ചെറുപ്പക്കാരന്റെ മോബൈൽ പിടിച്ചെടുത്തിരിക്കുന്നതായും, പ്രസ്തുത സന്ദേശം ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുന്ന വാട്സപ്പ്/fb ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നും, അന്വേഷണത്തിലുള്ള കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങൾക്കെതിരെ കർശ്ശന നിയമ നടപടികൾ കൈകൊള്ളുമെന്നും ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ അറിയിച്ചു.