സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടി കാസർകോടിന്റെ യശസുയർത്തി ആര്.വീണാറാണി
കാസര്‍കോട്: കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.വീണാറാണിയെ സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള അവാര്‍ഡ്. കൃഷി വിജ്ഞാന വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ആദ്യമായാണ് ഈ പുരസ്കാരം കാസര്‍കോടിന് ലഭിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതോടൊപ്പം വിജ്ഞാന വ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് നേട്ടം. നേരത്തെ ഉത്തരദേശം പത്രാധിപരും സാഹിത്യകാരനുമായിരുന്ന സി. രാഘവന് മാഷിന്റെ മകളാണ് വീണ. കാഞ്ഞങ്ങാട്ടെ അഡ്വ. കെ. ജനാര്‍ദ്ദനനാണ് ഭര്‍ത്താവ്. ബംഗളൂരു റോയിട്ടേര്‍സില്‍ എഞ്ചിനീയറായ അമൃത, ഡല്‍ഹി എയിംസില്‍ വിദ്യാര്‍ത്ഥിയായ ഋത്വിക് എന്നിവര്‍ മക്കളും ബംഗളൂരുവിലെ എഞ്ചിനീയര്‍ രാകേഷ് മരുമകനുമാണ്
നിരവധി ആനുകാലികങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിവരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി, ദൂരദര്ശന് എന്നിവക്കുവേണ്ടി കാര്‍ഷിക പരിപാടികള്‍ അവതരിപ്പിക്കുന്നു.