തിരുവനന്തപുരം: പോലീസുകാര്‍ മര്യാദയോടെ ഇനി പെരുമാറിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചെയ്യാം. പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ പദ്ധതികളുമായി ഡി ജി പി അനില്‍ കാന്ത്. ജനകീയ നിരീക്ഷണമെന്ന ആശയമാണ് ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുന്നോട്ട് വച്ചിരിക്കുന്നത്.
കേരളത്തില്‍ വിവിധയിടങ്ങളില്‍ അരങ്ങേറിയ പോലീസിന്റെ ക്രൂരത വലിയ ചര്‍ച്ചകള്‍ക്കും മറ്റും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാലോ, വാര്‍ത്തയായി വന്നാലോ ഉടന്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.