കണ്ണൂര്‍ : കണ്ണൂര്‍ ദേശീയപാതയില്‍ പുലര്‍ച്ചെ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയെ പിടികൂടി
കാസര്‍കോട് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബാര അംശം സ്വദേശിയും അരമങ്ങാനം താമസകാരനുമായ കുന്നരിയത്ത് ഹൗസില്‍ അബ്ദുല്‍ റഹ്മാന്റെ മകന് അഹമ്മദ് കെ. എ.(36) മിന്റെ എച്ച് 01 എ എച്ച് 7855 നമ്പര്‍ ഹോണ്ട സിറ്റി കാറില്‍ നിന്നാണ് നാല് കിലോ ഉണക്ക കഞ്ചാവ് കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഉനൈസ് അഹമ്മദും സംഘവും പിടികൂടിയത് .
പ്രതിക്കെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു.കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ജോയിന്‍ എക്സൈസ് കമ്മീഷണര്‍ സ്കോഡ് അംഗമായ സിവില്‍ എക്സൈസ് ഓഫീസര്‍ ഗണേഷ് ബാബു നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയപാതയില്‍ പരിശോധന നടത്തിയത് .
എറണാകുളം ഇടപ്പള്ളിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന പ്രതി തമിഴ്നാട് തിരുപ്പൂരില്‍ നിന്നും തുണിത്തരങ്ങള്‍ കൊണ്ടുവന്നു എറണാകുളം ജില്ലയുടെ വിവിധ ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ വിതരണം നടത്തിവരികയായിരുന്നു.കോവിഡ് 19 വുമായി ബന്ധപ്പെട്ട് കച്ചവടം മോശമായതോടുകൂടിയാണ് കഞ്ചാവ് ബിസിനസിലേക്ക് തിരിഞ്ഞതെന്ന് പ്രതി എക്സൈസ് ഉദ്യഗസ്ഥരോട് കരഞ്ഞു പറഞ്ഞവെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പ്രതിയുടെ പേരില്‍ 2017 ആദൂര്‍ പോലീസ് സ്റ്റേഷനില്‍ 2 കിലോ 900 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ടായിരുന്നുതായി വ്യക്തമായി
.
പ്രതി അഹമ്മദ് എറണാകുളത്തുനിന്നും കണ്ണൂരിലെ മലയോര മേഖലകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണെന്ന് കണ്ണൂര്‍ എക്സൈസ് അധികൃതര്‍ വ്യക്തമാക്കി . പ്രതിയെ പാപ്പിനശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി . വാഹന പരിശോധന നടത്തി സംഘത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്.വി.പി ഷജിത്ത് കെ ,എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ സി വി ദിലീപ് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ സിവില്‍ എക്സെസ് ഓഫിസര്‍മാരായ റിഷാദ് . സി എച്,ഗണേഷ് ബാബു. പി.വി രമിത്ത്.കെ,ശ്യാംരാജ്. എം വി എന്നിവരുമുണ്ടായിരുന്നു.