കോഴിക്കോട്പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയയിലെപോക്സോ കേസ് പ്രതി തൂങ്ങിമരിച്ച
നിലയില്‍
കോഴിക്കോട്:കോഴിക്കോട്ട് പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശി വേലായുധനാണ് (55) മരിച്ചത്. സമീപവാസിയായ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വേലായുധനെതിരെ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.
ഇന്ന് വൈകീട്ടാണ് പേരാമ്പ്രയ്ക്കടുത്തുള്ള നൊച്ചാട് ഹയര്‍സെക്കന്ററി സ്കൂളിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.