ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു; പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് വിജയ് രൂപാണി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവർണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്കി. അഹമ്മദാബാദ് പാർട്ടി ആസ്ഥാനത്ത് ബിജെപി ഉന്നതതല യോഗ ചേരുകയാണ്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരാണ് പരിഗണനയിലുള്ളത്.
പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും വിജയ് രൂപാണി നന്ദിയറിയിച്ചു. ജെപി നദ്ദയുടെ മാർഗനിർദേശങ്ങൾക്കും നന്ദി. ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജി. പാർട്ടിയുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കി. പാർട്ടി എന്ത് ചുമതല ഇനി ഏൽപിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. തന്ന അവസരങ്ങൾക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു.