വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അവസാനിപ്പിക്കണം മുസ്ലിം ലീഗ്
തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്.
ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട് സാമുദായിക സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍, മത – സാമുദായിക സംഘടനകളൊക്കെ ഈ വിഷയത്തില്‍ സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമൂഹത്തില്‍ അങ്ങേയറ്റം ദോഷകരമായി മാറാന്‍ സാധ്യതയുള്ള ഒന്നാണ് ബിഷപ്പിന്റെ പ്രസ്താവന. ഇല്ലാത്ത കാര്യത്തിന്റെ േപരിലുള്ള സംവാദങ്ങള്‍ അവസാനിപ്പിക്കണം. സംവാദം അവസാനിപ്പിച്ചില്ലേല്‍ വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ അത് ഉണ്ടാക്കും.ഓരോ ഭാഗത്തും എക്സട്രീമിസം വളര്‍ത്താന്‍ ഇടയാക്കും. ഈ സംവാദം ശരിയല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ നിലപാടാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.