കാസര്‍കോട് രണ്ടു തദ്ദേശ പാതകള്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഉദ്ഘാടനം ചെയ്യും
കാസര്‍കോട് : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പൂർത്തീകരിച്ച രണ്ടു റോഡുകൾ സെപ്റ്റംബർ 13ന് ഉദ്ഘാടനം ചെയ്യും. 100 ദിന കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ അധ്യക്ഷത വഹിക്കും. ജില്ലയിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ റോഡുകളാണ് നാടിന് സമർപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പൂർത്തീകരിച്ച മീർകാനം-കുറുഞ്ചേരി-നീലിവരഞ്ഞൂർ, ഉമ്മിച്ചിപ്പോയിൽ-ചേമ്പേന റോഡുകളും ഇചന്ദ്രശേഖരൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പള്ളം-മേക്കാറളം-ചേമ്പേന റോഡും ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രവി അധ്യക്ഷത വഹിക്കും.