പന്ത്രണ്ട് വയസ്സുകാരിയുടെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുക: നാഷ്ണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി ഹനീഫ് . പി .എച്ച്
മേൽപ്പറമ്പ്: 12 വയസ്സുകാരിയായ പെൺകുട്ടിയുടെ ദുരൂഹമരണം സമഗ്ര അന്വേഷണം നടത്തി അതിൻറെ പിന്നിലെ കാരണക്കാരനായ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് നാഷ്ണൽ യൂത്ത് ലീഗ് സെക്രട്ടറി ആവശ്യപ്പെട്ടു.
പഠനത്തിൽ മിടുക്കിയായ കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയും, സ്വകാര്യ വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും, കുട്ടിയെ കാണാൻ ഈ അധ്യാപകൻ വീട് പരിസരത്തു വരെ വന്നു എന്നുള്ളതും വളരെ ഗൗരവുമുള്ള കാര്യം തന്നെയാണ്, രാത്രി വൈകിയും കുട്ടിയെ ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതും, മറ്റു ചാറ്റിംഗ് മാർഗങ്ങളിലൂടെ സമ്മർദ്ദം തുടർന്നപ്പോൾ സഹിക്കാൻ വയ്യാതെയാണ് കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടി തൂങ്ങി മരിച്ചത്.
അധ്യാപകനെതിരെ പോക്സോ കുറ്റം ചുമത്തി ബാലപീഡനം വകുപ്പും കൂടി ചേർത്ത്, എനി ഒരു അധ്യാപകനും ഇങ്ങനെയുള്ള കാര്യം സ്വന്തം ശിഷ്യ ഗണങ്ങളോട് ചെയ്യാൻ പറ്റാത്ത വിധം എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ആവശ്യപ്പെടുന്നു..
ഈ ആവിശ്യം ഉന്നയിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിനെ വിളിച്ചു കാര്യം പറയുകയും, മന്ത്രിയുടെ ഭാഗത്തു നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
ആ 12 വയസ്സുകാരിയായ മോൾക്ക് നീതിക്ക് വേണ്ടി അവരുടെ കുടുംബത്തോടൊപ്പം ഏതു കാര്യത്തിനും കൂടെ ഉണ്ടാകുമെന്ന ഉറപ്പും നൽകുന്നു… നിയമ പാലകരെ നിങ്ങൾ വേഗത്തിൽ നീതി നടപ്പിലാക്കു.