മകൾക്കുള്ള സാധനങ്ങൾ വാങ്ങിക്കാനായി ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നലെ ഭാര്യ ആത്മഹത്യ ചെയ്തു.സംഭവം കാസര്‍ക്കോട് പെരിയ കല്യോട്ട്
പെരിയ: കാസര്‍ക്കോട് പെരിയ കല്യോട്ട് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. തെക്കുകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവാണ് ജീവനൊടുക്കിയത്. 22 വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവും മഹേഷും പ്രണയിച്ച് വിവാഹിതര്‍ ആയവരായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. ഇരുവര്‍ക്കും ഒമ്പത് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. ഭർത്താവ് മഹേഷ് കുട്ടിക്കുള്ള സാധനങ്ങൾ വാങ്ങിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അനു തുങ്ങി മരിച്ചത് . ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിലായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത് .പറയത്തക്ക പ്രശ്ങ്ങൾ ഒന്നും ശ്രദ്ധയിൽപ്പെ ട്ടിട്ടില്ലെന്ന് ഇവർ പറയുന്നു . ബേക്കലം എസ് ഐ രാജീവ് സംഭവസ്ഥലതെത്തി ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത് .