തിരുവനന്തപുരം അമ്പൂരിയില്‍ ഗൃഹനാഥന് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍; ഭാര്യ കസ്റ്റഡിയില്‍
തിരുവനന്തപുരം:അമ്പൂരിയില്‍ മധ്യവയസ്കന് വീടിനുള്ളില്‍ വെട്ടറ്റ് മരിച്ച നിലയില്‍. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെല്‍വ മുത്തുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് അയല്‍വാസി പറയുന്നു.
ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്. സംഭവമറിഞ്ഞ പ്രദേശവാസികള്‍ വീട്ടില്‍ എത്തുകയായിരുന്നു. തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്ഥിരമായി കുടുംബ പ്രശ്നങ്ങള്‍ നടന്നിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ടാണ് ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ആരാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭാര്യയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വ്യകത്മായ തെളിവുകള്‍ ലഭ്യമാകു എന്നാണ് പൊലീസ് പറയുന്നത്.
പോലീസ് പൊക്കും
എട്ടാംതരം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, പെണ്‍കുട്ടിയെ പ്രണയക്കുരുക്കില്‍ കുടുക്കിയ സഹദിയ സ്കൂളിലെ ‘അധ്യാ പഹയന് ‘ ഉസ്മാന് ഒളിവില്‍ .എവിടെയാണെങ്കിലും പൊക്കുമെന്ന് ബേക്കല്‍
ഡി വൈ എസ് പി