യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയ കാട്ട്
ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(22)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മംഗലാപുരത്ത് പഠിക്കുന്നതിനിടയിലാണ് ഡ്രൈവറായ മഹേഷിനെ കണ്ടുമുട്ടിയത്.തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് വിവാഹിതയായത്. എട്ട് മാസം പ്രായമായ കുഞ്ഞുണ്ട്. കോട്ടയം പാമ്പാടി സ്വദേശി ആന്റണിയുടെ മകളാണ് അനു.