യുവതിയെ മദ്യവും മയക്കുമരുന്നും നല്കി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി;
രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ അത്തോളി സ്വദേശികളായ അജ്നാസും ഫഹദും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
സെപ്റ്റംബർ എട്ടിനാ കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 32 വയസുകാരിയും അജ്നാസും സോഷ്യൽ മീഡിയയിലൂടെ പ്രണയബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയെ കാറിൽ കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തിച്ച ശേഷം ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ അജിനാസ് ശാരീരിക പീഡനത്തിനിരയാക്കി.
തുടർന്നു യുവതിയെ മദ്യവും മയക്കുമരുന്നും കൊടുത്ത് ബോധരഹിതയാക്കുകയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിലാണ് യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞത്.
യുവതി നൽകി മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും. കേസിൽ മറ്റ് രണ്ട് അത്തോളി സ്വദേശികൾ കൂടി കേസിൽ പിടിയിലാകാനുണ്ടെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.