എട്ടാംതരം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, പെൺകുട്ടിയെ പ്രണയക്കുരുക്കിൽ കുടുക്കിയ സഹദിയ സ്കൂളിലെ “ആധ്യാ പഹയൻ ” ഉസ്മാൻ ഒളിവിൽ .എവിടെയാണെങ്കിലും പൊക്കുമെന്ന്ബേക്കൽ
ഡി വൈ എസ് പി
കാസര്‍കോട്.കളനാട് സ്വദേശിനിയായ എട്ടാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഉര്ജിതമാക്കിയതിന് പിന്നാലെ സഹദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന് ഉസ്മാൻ(26)ഒളിവിൽ പോയി.ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ പി യുടെ നേതൃത്വത്തിൽ മേല്‍പ്പറമ്പ് ഇൻസ്പെക്ടർ ഓഫ് പോലീസ് ടി. ഉത്തംദാസണ് കേസ് അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഉസ്മാന്റെ വീട്ടിൽ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും കണ്ടത്താൻ സാധിച്ചിട്ടില്ല . ചെറുപ്പം മുതൽ സഹദിയ അനാഥലയത്തിലാണ് ഉസ്മാൻ താമസിച്ചു പഠിച്ചിരുന്നത് .തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു . സഹദിയ സ്കൂൾ അധികൃതരുടെ സംരക്ഷണം ലഭിക്കാനുള്ള സാധ്യത പോലീസ് തള്ളി കളയുന്നില്ല . പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചാൽ പോലീസ് നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിട്ടുണ്ട് . അതേസമയം മരണപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതി ലാഘവത്തോടെ കൈകാര്യം ചെയ്ത പ്രധാന അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുകയാണ് ഉസ്മാൻറെ പ്രണയ കുരുക്കിൽ കൂടുതൽ വിദ്യാർത്ഥികൾ അകപ്പെട്ടിട്ടുണ്ടന്നെ സൂചനകളും പുറത്ത് വരുന്നുണ്ട് .
കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസക്കാരിയുമായ സഫ ഫാത്തിമ (12 )നെ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകൻ ചാറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചാറ്റിംഗ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്സിപാലിന് രഹസ്യമായി പരാതി നല്‍കുകയും ചെയ്തിരുന്നു . ആരോപണ വിധേയനായ അധ്യാപകന് ബൈക്കില്‍ വീടിന് സമീപം വന്ന് വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നതായി ചാറ്റിൽ വ്യക്തമാകുന്നുണ്ട് . മാത്രമല്ല പ്രണയ കെണിയിൽ വീഴ്ത്തുന്ന പല ചാറ്റുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട് . സഫ ഫാത്തിമ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്.