എട്ടാംതരം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, പെൺകുട്ടി കുടുങ്ങിയത് പ്രണയക്കുരുക്കിൽ , സഹദിയ സ്കൂളിലെ അധ്യാപകന് ഉസ്മാനെ ചോദ്യം ചെയ്യും.
കാസര്‍കോട്. കളനാട് സ്വദേശിനിയായ എട്ടാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം സഹദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസക്കാരിയുമായ സഫ ഫാത്തിമ (12 )നെ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു സഹദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന് ഉസ്മാൻ( 26 ) സഫയുമായി ഓണ്‍ലൈന്‍ ക്ലാസിനിടെ ചാറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചാറ്റിംഗ് സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്സിപാലിന് രഹസ്യമായി പരാതി നല്‍കുകയും ചെയ്തിരുന്നു . ആരോപണ വിധേയനായ അധ്യാപകന് ബൈക്കില്‍ വീടിന് സമീപം വന്ന് വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നതായി ചാറ്റിൽ വ്യക്തമാകുന്നുണ്ട് . മാത്രമല്ല പ്രണയ കെണിയിൽ വീഴ്ത്തുന്ന പല ചാറ്റുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട് സഫ ഫാത്തിമ
ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. ബി എൻ സി വാർത്ത പുറത്തു വിട്ടതോടെ പ്രതിയെ പോക്സോ ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ് . കുടുബത്തിന് പിന്തുണയുമായി യു കെ യൂസഫ് അടക്കം നിരവധി പ്രമുഖരും രംഗത്ത് വന്നിരിക്കുകയാണ് ,