499 രൂപയ്ക്കു ജിയോയുടെ സ്മാർട്ഫോണുകൾ നൽകുന്നു, ജിയോ റിലയൻസ് പങ്കാളിത്തം
ടെക്നോളജി :ഇൻറർനെറ്റ് ഉപയോഗം തുച്ഛമായ നിരക്കിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചു വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ച ഒരു കമ്പനിയാണ് ജിയോ. ടെക്നോളജി രംഗത്ത് ജിയോക്ക് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും തുച്ഛമായ നിരക്കിൽ ടാറ്റ നിരക്ക് കൂടുതൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയും കൂടുതൽ ഇന്റർനെറ്റ് ഉപയോഗം ഉപഭോക്താവിൽ വളർത്തിയെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഏറ്റവും വലിയ നെറ്റ്വർക്കിംഗ് സർവീസ് പ്രൊവൈഡ് കൂടിയാണ് റിലയൻസ് ജിയോ പങ്കാളിത്തം. അത്തരത്തിൽ ഇപ്പോൾ പുത്തൻ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ പങ്കാളിത്തത്തോടുകൂടി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ഫോർജി സംവിധാനമൊരുക്കി കൊണ്ടുള്ള സ്മാർട്ഫോണുകളാണ് ഇവർ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. ഇതിനു മുൻപായി ഫോർജി സംവിധാനങ്ങൾ ഒരുക്കി കൊണ്ടുള്ള കുറഞ്ഞ ബഡ്ജറ്റിലുള്ള മൊബൈൽ ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ പുത്തൻ റിപ്പോർട്ട് പ്രകാരം ഫോർജി സംവിധാനത്തോടുകൂടിയ സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക് എത്തിക്കുകയാണ്. ഈ സ്മാർട്ട്ഫോണിനെ സംബന്ധിച്ച് കൂടുതൽ സവിശേഷതകളും മറ്റ് വില വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.