വീടിന്റെ കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍
നെയ്യാറ്റിൻകര: വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് എക്സൈസ് പിടിയിലായി. പെരുമ്പഴുതൂർ അരുൺ നിവാസിൽ അരുൺകുമാറാണ് (30) നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിളവെടുപ്പിന് പാകമായ 252 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു.
നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സജിത്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പത്മകുമാർ, പ്രേമചന്ദ്രൻനായർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, സതീഷ്കുമാർ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.