കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ കാസര്‍കോട് സ്വദേശിയായ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസ് പിടിയിൽ
കാസര്‍കോട്: കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ 19 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മുളിയാര്‍ സ്വദേശി സിദ്ദീഖ് (42) ആണ് കഴിഞ്ഞദിവസം പുത്തൂര്‍ പോലീസിൻ്റെ പിടിയിലായത്. 2002ലാണ് ഇയാള്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ സിദ്ദിഖ് തുടര്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു .ഇതിനെ തുടര്‍ന്ന് 2011 സിദ്ദീഖിന് എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്നിട്ടും പോലീസിന് ഇയാളെ കണ്ടെത്താനായില്ല മംഗളൂരു പോലീസിന് കഴിഞ്ഞദിവസം കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുമ്പളയില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്