കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ,കേന്ദ്ര സർക്കാരിന്റെ വാക്സിൻ നിഷേധം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി DYFI കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 മുതൽ 10 വരെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.പരിപാടി ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് പി. കെ നിഷാന്ത് ഉത്ഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി.വി. ഗിനീഷ്, ജയനാരായണൻ, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.