നീലേശ്വരം നഗരസഭയ്ക്ക് നവകേരളം പുരസ്കാരം
നീലേശ്വരം: നവകേരളം 2021 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പുരസ്കാരം. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരം നഗരസഭയും ബേഡഡുക്ക ഗ്രാമപഞ്ചായത്തും നവകേരളം പുരസ്കാരത്തിനര്ഹരായി.
ഹരിത കേരള മിഷനും ശുചിത്വ മിഷനും പരിശോധിച്ച് ജില്ലാ ശുചിത്വ സമിതി നോമിനേറ്റ് ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചുകൊണ്ടാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.