കാഞ്ഞങ്ങാട്: അനധികൃത പന്നിഫാമിനെതിരെ പരാതിപ്പെട്ട ആളുടെ മാതാവിനെ ലോറിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്നു പരാതി.വാഹനമിടിച്ചു ഗുരുതര പരിക്കുകളോടെ റോഡില്‍ കാണപ്പെട്ട കോടോം ബേളൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ താമസക്കാരി കുട്ടിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു അന്വേഷണം നടത്തി പന്നിഫാം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ പഞ്ചായത്തധികൃതര്‍ നടത്തിയ ഒത്തുകളിക്കെതിരെയുണ്ടായ നീക്കമാണ് ആക്രമണത്തിനു കാരണമെന്ന് പരാതിക്കാര്‍ പറയുന്നു.