തൃശൂര്‍: തൃശൂരില്‍ ഐ.എന്‍.എല്‍ സംഘടിപ്പിച്ച ജില്ല കണ്‍വെന്‍ഷനെ ചൊല്ലി തര്‍ക്കം. ഓഫിസിന് മുന്നില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. അബ്ദുല്‍ വഹാബ് പക്ഷത്തെ പ്രവര്‍ത്തകരെ കണ്‍െവന്‍ഷനില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പാര്‍ട്ടി ഓഫിസിന് മുന്നില്‍ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
കാസിം ഇരിക്കൂര്‍ ധാരണ ലംഘിച്ച് പാര്‍ട്ടി പിടിച്ചെടുക്കുകയാണെന്ന് അബ്ദുല്‍ വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നും രമ്യതക്ക് രണ്ടാഴ്ച മുേമ്ബ വിളിച്ച യോഗമാണ് തൃശൂരില്‍ നടന്നതെന്നും ഇതിലേക്ക് എല്ലാ മണ്ഡലങ്ങളിലേയും ആളുകളെ ക്ഷണിച്ചിരുന്നുവെന്നുമാണ് കാസിം പക്ഷം പറയുന്നത്. എന്നാല്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍നിന്ന് ആറുപേര്‍ നേരത്തേ പുറത്തുപോയിരുന്നു.
ഈ ആറുപേര്‍ കണ്വെന്ഷന് നടന്ന ജില്ല കമ്മിറ്റി ഓഫിസിനു മുന്നില്‍ പ്രകടനമായി എത്തുകയായിരുന്നുവെന്ന് ജില്ല സെക്രട്ടറി ബഫീക് ബക്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലെ പ്രശ്നം പരിഹരിക്കുന്നതിന് 14 ജില്ലകളിലും പത്തംഗ സമിതിയെ സംസ്ഥാന സമിതി നിയോഗിച്ചിട്ടുണ്ട്. നേരത്തേ പുറത്തുപോയ ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ പത്തംഗ സമിതി തീരുമാനമെടുത്തിട്ടു
ണ്ട്. ഇതിനെയെല്ലാം തുരങ്കംവെക്കുന്ന തരത്തിലാണ് അവര്‍ പ്രകടനവുമായി വന്നതെന്ന് ജില്ല സെക്രട്ടറി വ്യക്തമാക്കി.