കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകം
കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്ട്രേഷൻ പിജി സിലബസിലാണ് ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി.
കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്സാണ് പി.ജി പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ. തലശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് ഈ കോഴ്സുള്ളത്. ബ്രണ്ണൻ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.
മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നെഹ്റുവിന്റെയും പുസ്തകങ്ങൾക്കൊപ്പമാണ് ഗോൾവാക്കറുടെയും പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. സംഭവത്തിൽ കെ.എസ്.യു, എം.എസ്.എഫ്, കാംപസ് ഫ്രണ്ട് തുടങ്ങിയ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.