ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ പ്രഥമ വയലാർ സാഹിത്യ പുരസ്കാരം പുല്ലൂരിലെ എ.അനുശ്രീക്ക്
കാഞ്ഞങ്ങാട്: കലാ സാംസ്കാരിക രംഗത്ത് ചുരുങ്ങിയ കാലം ജനശ്രദ്ധയാകർഷിച്ച
ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ പ്രഥമ വയലാർ സാഹിത്യ പുരസ്കാരം പുല്ലൂരിലെ എ.അനുശ്രീക്ക്. “അനന്തരം ” എന്ന കവിതയ്ക്കാണ് അവാർഡ്.കാസർകോട്
ഗവ:കോളേജിലെ രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ്.പുല്ലൂരിലെ രവിയുടെയും അനിതയുടെയും മകളാണ് .
പുരസ്കാര സമർപ്പണം സെപ്തംബർ 11 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ഖാദർ മാങ്ങാട് ചടങ്ങ് ഉൽഘാടനം ചെയ്യും .കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വിദൂര വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ഉപഹാര സമർപ്പണം നടത്തും .സംഗീത രത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ വയലാർ അനുസ്മരണം നടത്തും.ക്രിയേറ്റീവ് കാഞ്ഞങ്ങാടിൻ്റെ പ്രസിഡണ്ട് കെ.പി.അധ്യക്ഷനാകും. റിട്ട. ഡിവൈഎസ്പി ഹസൈനാർ ,എ.ഹമീദ് ഹാജി ,കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി. സീതാരാമൻ എന്നിവർ ആശംസകൾ നേരും .എ.അനുശ്രീ മറുപടി പ്രസംഗം നടത്തും .ജനറൽ സെക്രട്ടറി കെ എൻ ശ്രീകണ്ഠൻ സ്വാഗതവും ട്രഷറർ അബ്ദുൾ സത്താർ നന്ദിയും പറയും .
കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഡോ.എ.എം.ശ്രീധരൻ ,കെ പി മോഹനൻ ,സുകുമാരൻ ആശീർവാദ് ,അബ്ദുൾ സത്താർ, ജബ്ബാർ കാഞ്ഞങ്ങാട് ,പവിത്രൻകാഞ്ഞങ്ങാട് എന്നിവർ സംബന്ധിച്ചു.