വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ മസ്ദൂര്‍ സംഘം അമ്പലത്തറയില്‍ പ്രതിഷേധ സമരം നടത്തി
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘ അഖിലേന്ത്യാ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. മടിക്കൈ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തറയിൽ പ്രതിഷേധ സമരം നടത്തി .
വിലക്കയറ്റം തടയുക, പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി ഉൾപ്പെടുത്തി വില നിയന്ത്രിക്കുക, ജോലിയും കൂലിയും ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഭാരതീയ മസ്ദൂർ സംഘ അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭങ്ങൾ നടത്തുന്നത്.ഇതിന്റെ ഭാഗമായി മടിക്കൈ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തറയിൽ പ്രതിഷേധ സമരം നടത്തി . ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി കെ വി ബാബു മാവുങ്കാൽ ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് മടിക്കൈ മേഖല സെക്രട്ടറി അനീഷ് പറക്കളായി അധ്യക്ഷത വഹിച്ചു. കേ. തമ്പാൻ പറക്കളായി, ഉണ്ണി വാഴക്കോട്, എൻ നാരായണൻ, സുലോചന കോട്ടപ്പാറ, ഗംഗാധരൻ പറക്കളായി, ഗിരീഷ്, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുനിൽ വാഴക്കോട് സ്വാഗതവും , മേഖലാ ട്രഷറർ പ്രദീപ് കേളോത്ത് നന്ദിയും പറഞ്ഞു.