എത്ര തന്നെ നിഷേധിച്ചാലും വൈവാഹിക ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ലൈംഗിക ബന്ധത്തിന് പ്രാധാന്യമുണ്ട്. എന്നാൽ കിടപ്പറയിലെ ചില തെറ്റായ തീരുമാനങ്ങൾ നിമിത്തം ലൈംഗിക ബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായേക്കാം. ഞാൻ ഒരു സമഭാവമാണ് എന്നും
ഇതൊക്കെ നമ്മുക്ക് അറിയുന്ന കാര്യങ്ങൾ ആണെന്നും മറ്റുള്ളവർ കാണാൻ പോസ്റ്റിന് താഴെ രണ്ടു കമെന്റുകൾ എഴുതി അത് നാട്ടുകാരെ അറിയിക്കണം എന്ന് കരുതുന്നവരാണ് ഇത് ആദ്യം വായിക്കാൻ വരുന്നത് .തുറന്ന് സംസാരിക്കൂ മനസ്സ് ഒന്ന് തണക്കെട്ടെ
1 സംസാരം
കിടപ്പറയിൽ ലൈംഗിക താത്പര്യങ്ങൾ പങ്കാളിയോട് തുറന്ന് സംസാരിക്കുവാൻ മടികാട്ടേണ്ടതില്ല. ലൈംഗിക ബന്ധത്തിലേക്ക് എത്തുന്നതിന് മുൻപേ ഇരുവരും സംസാരിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ലൈംഗികതയെക്കുറിച്ച്. ഇത്തരത്തിൽ സംസാരിക്കുന്നത് മോശമാണെന്ന ചിന്ത, മനോഹരമായ നിമിഷങ്ങളെയും സന്തോഷത്തെയും കെടുത്തുന്നതാണെന്ന് തിരിച്ചറിയുക. ലൈംഗിക വേളയിൽ തമാശ പങ്കിടുന്നതും കൂടുതൽ ആനന്ദം പകരും.
2 ഗർഭനിരോധന ഉറകളുടെ ആവശ്യം
കിടപ്പുമുറിയിൽ കോണ്ടം നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. കോണ്ടം ഉപയോഗിക്കുന്നു എന്ന കാരണത്താൽ ലൈംഗിക സംതൃപ്തി ഉണ്ടാവില്ലെന്ന് കരുതരുത്. ആസൂത്രിതമല്ലാത്ത ഗർഭധാരണത്തെ ഒഴിവാക്കാൻ ഇതിലൂടെ കഴിയും. അതിനാൽ തന്നെ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് അനിവാര്യമാണ്. ഇത് മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നതിലൂടെ വൈറസുകളിൽ നിന്നും ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങളിൽ നിന്നും പങ്കാളിയെ സംരക്ഷിക്കുന്നു. നേർത്ത കോണ്ടങ്ങൾക്ക് ഇപ്പോഴും അടുപ്പവും ആവേശവും നിലനിർത്താൻ കഴിയും.
3 ആനന്ദം കണ്ടെത്താം ഫോർപ്ലേയിൽ
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന മലയാള സിനിമയിലൂടെ നമുക്കിടയിൽ ഏറെ ചർച്ചയായ പദമാണ് ഫോർപ്ലേ. നീണ്ട് നിൽക്കുന്ന ഫോർപ്ലേയുള്ള നീണ്ട ലൈംഗികവേഴ്ചകൾ ദാമ്പത്യത്തിന്റെ വരൾച്ച ശമിപ്പിക്കുന്നതാണ്. കിടപ്പറയിലെ സന്തോഷം നീട്ടിക്കൊണ്ട് പോകുന്നതിൽ ഫോർപ്ലേയ്ക്ക് അതിന്റേതായ പങ്കുണ്ട്. ഒപ്പം പങ്കാളിയുടെ സന്തോഷത്തിൽ നിങ്ങൾക്കുള്ള കരുതലും അത് പൂർത്തീകരിക്കും.
4 .പങ്കാളിയെ മനസിലാക്കുക
ഓരോരുത്തരുടേയും ലൈംഗിക താത്പര്യങ്ങൾ വിഭിന്നമാവാം. അതിനാൽ നിങ്ങൾ ലൈംഗികത ആസ്വദിക്കുമ്പോൾ പങ്കാളിയും അത് ആസ്വദിക്കുന്നുണ്ടോ എന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ താത്പര്യങ്ങളെ കുറിച്ച് സംസാരിക്കുക, അവയെക്കുറിച്ച് സംസാരിക്കുക, നിങ്ങളുടെ പങ്കാളിക്കൊപ്പം നിങ്ങൾ അവ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക. സന്തോഷത്തിന്റെ പുതു വാതായനങ്ങൾ തുറക്കുവാൻ ഇക്കാര്യങ്ങൾ ഉപകരിക്കും.