കാഞ്ഞങ്ങാടിനും ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററിയ്ക്കും അഭിമാന നിമിഷംഒരേ സ്കൂളില്‍ പഠിച്ച രണ്ടു പേര് ഒന്നിച്ച് എഎസ്പിമാരായി ചുമതലയേറ്റു
കാഞ്ഞങ്ങാട് :യാദൃശ്ചികമല്ലാതെയാണെങ്കിലും കാഞ്ഞങ്ങാടി നിത് അഭിമാന നിമിഷം ‘
ഒരേ സ്കൂളിൽ പഠിച്ച രണ്ട് യുവ ഐ.പി.എസ് ഓഫീസർമാർ എ എസ് പി മാരായി ചുമതലയേൽക്കുമ്പോൾ നാടും നാട്ടുകാരും അഭിമാന നിർവ്യതിയിലാണ്.
ഒപ്പം രണ്ട് പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാനത്തെത്തുമ്പോൾ അത് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്റി സ്കൂളിനും അധ്യാപകർക്കും അഭിമാന നിമിഷം
തലശ്ശേരി എ.എസ് പിയായി ചുമതലയേറ്റ ടി കെ വിഷ്ണു പ്രദീപ്, നാദാപുരം എ.എസ് പിയായി ചുമതലയേറ്റ നിധിൻ രാജ് എന്നിവരാണ് കാഞ്ഞങ്ങാടിനും ദുർഗ ഹയർ സെക്കൻഡറി സ്കൂളിനും സ്വകാര്യ അഹങ്കാരമായി മാറുന്നത്. കോൺഗ്രസ് നേതാവും ഡി സി സി മുൻ ജനറൽ സെക്രട്ടറിയുമായ മാവുങ്കാലിലെ അഡ്വ. ടി. കെ സുധാകരൻ്റെയും എലിസബത്ത് സുധാകരൻ്റെയും മകനാണ് വിഷ്ണു പ്രദീപ്. രാവണേശ്വരം എക്കൽ ഹൗസിലെ രാജേന്ദ്രൻ നമ്പ്യാരുടെയും പി. ലതയുടെയും മകനാണ് നിധിൻ രാജ്. വിഷ്ണു പ്രദീപ് പ്ലസ് ടു വരെ ദുർഗ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. നിതിൻ രാജ് പ്ലസ് ടുവിന് ദുർഗയിലാണ് പഠിച്ചത്. എസ്എസ്എൽസി വരെ രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. വിഷ്ണു പ്രദീപ് 2017 ലാണ് സിവിൽ സർവീസ് പരീക്ഷ പാസായത് അറുന്നൂറ്റി ഏഴാം റാങ്ക് നേടിയാണ് വിജയിച്ചത്. നിധിൻ രാജ് 2018 ൽ 210 റാങ്കോടെ യാണ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. വിഷ്ണു ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാ യിരുന്നു. ഇൻഫർമേഷൻ ടെക്നോളജി യിലാണ് ബിടെക് നേടിയത്. മെക്കാനിക്കൽ എൻജിനീയറായ നിധിൻ മികച്ച പ്രാസംഗികൻ കൂടിയാണ്. ഐപിഎസ് നേടി പുറത്തുവന്നതോടെ വിഷ്ണു പ്രദീപ് ഒറ്റപ്പാലത്ത് എ എസ്പി ട്രെയിനിയായി ജോലി ചെയ്തത്. നിധിൻ രാജ് വയനാട്ടിലായിരുന്നു ട്രെയിനി. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞാണ് നിധിൻ രാജ് ചുമതലയേറ്റത്. വിഷ്ണു പ്രദീപ് ജാർഖണ്ഡ് സിആർപിഎഫ്, ഗുജറാത്ത് നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാല എന്നിവിടങ്ങളിലെയും പരിശീലനം പൂർത്തിയാക്കിയാണെത്തിയത്.