കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎം ജനകീയ പ്രതിഷേധം
കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം ചിത്താരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മഡിയൻ ജംങ്ങ്ഷനിൽ ജനകീയ പ്രതിഷേധം നടന്നു. ചിത്താരി ലോക്കൽ കമ്മറ്റി അംഗം സുകുമാരൻ വേലാശ്വരം അദ്ധ്യക്ഷനായി. സി പി ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗം ശിവജി വെള്ളിക്കോത്ത് ഉദ്ലാടനം ചെയ്തു. കോട്ടാട്ട് കൃഷ്ണൻ സംസാരിച്ചു. എ.വി പവിത്രൻ സ്വാഗതം പറഞ്ഞു.