തിരുവനന്തപുരം ആര്യനാട് ഗാര്‍ഹിക പീഡനനത്തിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസില്‍ ഒടുവില്‍
പ്രതിക്കെതിരെ നടപടി
തിരുവനന്തപുരം:തിരുവനന്തപുരം ആര്യനാട് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയായ പൊലീസിലെ സീനിയര്‍ ക്ളര്‍ക്കിന് സസ്പെന്ഷന്. മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ളര്‍ക്ക് എം.വിനോദിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയായിട്ടും വിനോദിനെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
രണ്ടരമാസം മുന്‍പാണ് സരിതയുടെ അമ്മ അധികാരികള്‍ കേള്‍ക്കാന്‍ കരഞ്ഞ് പറഞ്ഞത്. പൊന്നുപോലെ വളര്‍ത്തി കല്യാണം കഴിച്ചയച്ച മകള്‍ ഇല്ലാതാകാനുള്ള കാരണക്കാരന്‍ നീതി നടപ്പാക്കേണ്ട പൊലീസില്‍ സസുഖം വാഴുന്നതിന്റെ വേദനയായിരുന്നു. അല്പം വൈകിയെങ്കിലും ആ കണ്ണീര് അധികാരികളുടെ കണ്ണ് തുറപ്പിച്ചു. ഇവരുടെ മകള്‍, ആര്യനാട് സ്വദേശി സരിതാകുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയായ ഭര്‍ത്താവ് പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വിനോദിനെ സസ്പെന്‍ഡ് ചെയതത്.