മംഗളൂരു:സൂറത്കൽ ദേശീയപാതയിൽ ജീവൻതാര ബാറിന് സമീപം മുപ്പതുകാരനായ യുവാവ് അതിദാരുണമായി വെട്ടേറ്റ് മരിച്ചു.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊലനടന്നത്.ഗുഡ്ഡെകോപ്ലെയിലെ സന്ദേശ് എന്ന യുവാവാണ് മരിച്ചത്.ബാറിന്സമീപം തമ്പടിച്ചിരുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സന്ദേശിനെ മാരകായുധങ്ങളുമായി ആസൂത്രിതമായി വകവരുത്തിയത്.വെട്ടേറ്റ് ഓടിയ സന്ദേശിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.മരിച്ച യുവാവ് നേരത്തെ ഉൾപ്പെട്ട ഗ്യാങ്ങിൽനിന്ന് വിട്ടതാണ് കൊലക്കുപിന്നിലെന്ന് പൊലീസിന് വിവരംകിട്ടി.ശബരിമല ദർശനം കഴിഞ്ഞു ഇന്നലെയാണ് മരിച്ച സന്ദേശ് നാട്ടിൽ തിരിച്ചെത്തിയത്.ഇതിന് പിന്നാലെയാണ് പകവീട്ടൽ നടന്നത്.കൊലയാളി സംഘത്തിൽ പെട്ട സുഹൈൽ,രാജ എന്ന രാഘവേന്ദ്ര എന്നിവരെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.