കാസര്‍കോട് വികസന പാക്കേജ്:ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി
കാസര്‍കോട്: കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. സീവേജ് ട്രീറ്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 1.17 കോടി രൂപയാണ് വകയിരുത്തിയത്. ആശുപത്രിയില്‍ മലിനജലം ശുദ്ധീകരിക്കുന്നതിനുളള കൃത്യമായ സംവിധാനമില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതിയായത്. ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ കളക്ഷന്‍ സിസ്റ്റം, ഓപ്പറേറ്റര്‍ റൂം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അദ്ധ്യക്ഷതയിലുളള കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ പറഞ്ഞു.