പത്തുവർഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 പ്രാവശ്യം; തിരിച്ചുവന്നാൽ സ്വീകരിക്കാമെന്ന് ഭർത്താവ്
ന്യൂഡൽഹി: അസമിലെ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വീടുവിട്ട് ഒളിച്ചോടിയത് 25 തവണ. എങ്കിലും യുവതി തിരിച്ചുവന്നാൽ സ്വീകരിക്കാൻ ഒരുക്കമാണെന്ന് ഭർത്താവ് അറിയിച്ചു. ഇന്ത്യടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധപ്പെടുത്തിയത്.
മധ്യ ആസാമിലെ ദിങ് ലകർ ഗ്രാമത്തിലെ യുവതിയാണ് 25 പ്രാവശ്യം ഒളിച്ചോടിയത്. ഇവർക്ക് മൂന്നുമക്കളുണ്ട്. വ്യത്യസ്തരായ പുരുഷൻമാർക്കൊപ്പം ഒളിച്ചോടുകയും കുറിച്ചുദിവസം കഴിയുേമ്പാൾ തിരിച്ചുവരികയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ഭർത്താവിന്റെ പിതാവ് പറഞ്ഞു. ഇത്തവണ ആരുടെ കൂടെയാണ് ഒളിച്ചോടിയത് എന്ന് തങ്ങൾക്കറിയില്ലെന്നും ഭർത്താവിന്റെ പിതാവ് പ്രതികരിച്ചു.
യുവതി പ്രദേശത്തെ ഒരാളുടെ കൂടെ ഒളിച്ചോടിയതായാണ് അയൽവാസികൾ പറയുന്നത്. ഇത് 25ാം തവണയാണ് യുവതി ഇങ്ങനെ ചെയ്യുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ഇവരുടെ ഭർത്താവ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മൂന്ന് മാസം പ്രായമുള്ള കുട്ടിയെയും 22,000 രൂപയും ആഭരണങ്ങളും എടുത്താണ് ഭാര്യ വീടുവിട്ടതെന്ന് ഭർത്താവ് പ്രതികരിച്ചു.