മരുന്നുകളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ഉത്പാദനവും വില്‍പ്പനയും; കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നു
ന്യുഡല്‍ഹി: മരുന്നുകളുടെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉത്പാദനവും വിതരണവും വില്‍പ്പനയും ഇറക്കുമതിയും നിയന്ത്രിക്കുന്നത് സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി കരട് രേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയ്ക്ക് രൂപം നല്കി. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ മേധാവി വി.ജി സോമനി അധ്യക്ഷനായ എട്ടംഗ സമിതി നവംബര്‍ 30ന് കരട് രേഖ സമര്‍പ്പിക്കണം.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഡയറക്ടര്‍ രാജീവ് വാദ്വാന്, ജോയിന്റ് ഡ്രഗ് കണ്ട്രോളര് ഡോ. ഈശ്വര റെഡ്ഡി, ജോയിന്റ് ഡേഗ് കണ്ട്രോളര് എ.കെ പ്രധാന്, ഐ.എ.എസ് ഉേദ്യാഗസ്ഥനായ എന്‍.എല്‍ മീണ, ഹരിയാന, ഗുജറാത്ത്, പഹാരാഷ്ട്ര സഗംസ്ഥാനങ്ങളിലെ ഡ്രഗ് കണ്ട്രോളര്മാര് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.