കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 633 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറുന്നു. 627 പോയിന്റുകളുമായി അയല്‍ ജില്ലയായ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 622 പോയിന്റുകളുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്.
ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, തിരുവാതിര, ഒപ്പന, കുച്ചുപ്പുടി, കേരള നടനം എന്നിവ ഇന്നാണ്. ഹയര്‍ സെക്കന്‍ഡറി നാടകവും ഇന്നുണ്ട്.
616 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ല നാലാം സ്ഥാനത്തുണ്ട്.597 പോയിന്റുകളുമായി മലപ്പുറം ജില്ലയാണ് തൊട്ടു പിന്നിൽ.തലസ്ഥാനജില്ല 590 .കാസർകോട് 578 .ഏറ്റവും പിന്നിൽ 472 പോയിനിറ്റുമായി ഇടുക്കി .