കേന്ദ്ര- കേരള സർക്കാറുകൾ ജന വികാരം മനസിലാക്കുക ബി എം എസ്
കാഞ്ഞങ്ങാട് – വിലക്കയറ്റം നിയന്ത്രിക്കുന്നതിലും, കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിലും, തൊഴിലാളികളുടെ ജോലിയും സംരക്ഷിക്കുന്നതിലും കേന്ദ്ര കേരള സർക്കാറുകളുടെ ശക്തമായ ഇടപെടുലുകൾ ഉണ്ടാകണമെന്ന് ഭാരതീയ മസ്ദുർ സംഘം ( ബി എം എസ് ) സർക്കാറുകളോട് ആവശ്യപ്പെട്ടു. ബിഎംഎസ് അഖിലേന്ത്യ സമിതിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ധർണ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല അദ്ധ്യക്ഷൻ എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഭരതൻകല്യാൺ റോഡ് സ്വാഗതം പറഞ്ഞു.രാധാകൃഷ്ണൻ ,സുധീഷ്, കോമളൻ, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, പ്രകാശൻ പറശ്ശിനി, സുര്യോദയം ബാലകൃഷ്ണൻ,വിനു പുതിയ കണ്ടം, അജയൻ മാവുങ്കാൽ എന്നിവർ പ്രസംഗിച്ചു.