നീലേശ്വരം കുഞ്ഞിമംഗലം ജ്വല്ലറിയിൽ കവർച്ചാശ്രമം
നീലേശ്വരം: കനത്ത മഴയിൽ നീലേശ്വരം കോൺവെന്റിന് ജംഗ്ഷന് സമീപത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിൽ കവർച്ചാ ശ്രമം മേൽപ്പാലത്തിനും കോൺ വെന്റ് ജംഗ്ഷനുമിടയിൽ മഹാമായ ഹോട്ടലിന് മുന്നിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ എം.ജനാർദ്ദനന്റെ ഉടമസ്ഥ തയിലുള്ള കുഞ്ഞിമംഗലം ജ്വല്ലറിയുടെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച നടത്താനുള്ള ശ്രമം സെക്യൂരിറ്റി ജീവനക്കാരൻ വാഴുന്നോറോടിയിലെ സുരേഷിന്റെ ജാഗ്രതയിൽ നടന്നില്ല. സെക്യൂരിറ്റിക്കാരനെ കണ്ട കവർച്ചക്കാർ വാഹനത്തിൽ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം . കവർച്ചക്കാരെ കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ ഭയന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത തേജസ്വിനി സഹകരണ ആശുപത്രിയിലെ ജീവനക്കാരായ ആംബുലൻസ് ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തുമ്പോഴേക്കും കവർ ച്ചക്കാർ തൊട്ടടുത്ത കോൺവെന്റിന്റെ കൂറ്റൻ മതിൽ ചാടി രക്ഷ പ്പെട്ടു. തുടർന്ന് നീലേശ്വരം പോലീസിൽ വിവരം അറിയിച്ചു. സ്ഥല ത്തെത്തിയ പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ കഴിഞ്ഞില്ല. കവർച്ചക്കാർ സ്ഥലത്ത് ഉപേക്ഷിച്ച് ഗ്യാസ് കട്ടർ മിഷീൻ,, പിക്കാ സ്,കമ്പിപാരഎന്നിവപോലീണ്ടെടുത്തത് കസ്റ്റഡിയിലെടുത്തു..
കാഞ്ഞങ്ങാട് ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നീലേശ്വരം പോലീസ് പ്രദേശത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. ക്യാമറയിൽ നിന്നും നാലു പേരുടെ ദൃശ്യം ലഭിച്ചതായി സൂചനയുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഉപ്പളയിലെ ജ്വല്ലറിയിൽ അന്തർസംസ്ഥാന കവർച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവവുമുണ്ടായിരുന്നു. ഇത്തരം കവർച്ച സംഘങ്ങൾ കർണ്ണാടക കേന്ദ്രീകരിച്ച് കേരളത്തിൽ വൻ കവർച്ച പദ്ധതികൾ നടത്താൻ നീക്കം നടത്തുന്നതായി പോലീസിന് വിവരം സാഹചര്യത്തിൽ നീരിക്ഷണം ശക്തമാക്കി രാത്രികാല പട്രോളിംഗ് നടക്കുന്നതിനിടെയാണ് സമാനമായ സംഭവം