കേന്ദ്ര വിമർശനം വേണ്ട; ജീവനക്കാർക്ക് മുന്നറിയിപ്പുമായി കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ
കാസർകോട്: പ്രകോപനപരമായതോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം വ്യക്തമാക്കി ഫാക്കൽറ്റി അംഗങ്ങൾ അടക്കമുള്ള ജീവനക്കാർക്ക് സർക്കുലർ നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വൈസ് ചാൻസലർ പ്രൊഫ എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതെ കൊവിഡ് വാക്സീൻ കയറ്റുമതി ചെയ്യുകയാണെന്ന് ഒരു ഫാക്കൽറ്റി ഓൺലൈൻ ക്ലാസിൽ വിമർശിച്ചിരുന്നു. ആർ എസ് എസിനും ബിജെപിക്കും എതിരേയും ഇദ്ദേഹം സംസാരിച്ചിരുന്നു.