ദുരിതക്കിടക്കയിൽ ഒരു ഫോട്ടോഗ്രാഫർ; കനിവ് വറ്റാത്തവരുടെ കരുണക്ക് കാത്ത് ജിതിൻ ചെറിയാൻ
കോട്ടയം: മികച്ച ഫ്രെയിമിനായി ആംഗിൾ തേടിയപ്പോൾ വീണുപോയതാണ് ജിതിൻ. ഫോട്ടോയെടുക്കുന്നതിനിടെ സംഭവിച്ച അപകടം ജിതിനെ ദുരിതക്കിടക്കയിലാക്കി. നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്ക്. അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥ. കൈക്കും കാലിനും നേരിയ ചലനം മാത്രം. ഭക്ഷണവും മരുന്നുമെല്ലാം ട്യൂബിലൂടെ. ആറ് മാസമായി ഈ മുറിയാണ് ജിതിന്റെ ഫ്രെയിം. ജോലിക്കിടെ രണ്ട് നില കെട്ടിടത്തിൽ നിന്ന് വീണാണ് കോട്ടയം വിളവൂർക്കൽ സ്വദേശി ജിതിൻ ചെറിയാൻ അപകടം പറ്റിയത്. പത്ത് ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ഉടൻ നടത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
നേരിയ പുരോഗതിയുടെ ലക്ഷണങ്ങളിലാണ് പ്രതീക്ഷ. മകനെ തിരിച്ചുകൊണ്ടുവരാൻ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി കണ്ണിമ വെട്ടാതെ ശുശ്രൂഷിക്കുകയാണ് അമ്മ മേരിക്കുട്ടി ചെറിയാൻ. ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയുടെ ഒരു ഭാഗം തുന്നിച്ചേർക്കണം. 10 ലക്ഷം രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ജിതിന്റെ കുടുംബം. ഔട്ട് ഓഫ് ഫോക്കസായിപ്പോയ ജീവിതച്ചിത്രത്തിൽ തെളിമ നിറക്കാൻ, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ജിതിന് കരുണയുള്ളവരുടെ കൈത്താങ്ങ് വേണം.
അക്കൗണ്ട് ഡീറ്റെയിൽസ്
മേരിക്കുട്ടി ചെറിയാൻ
അക്കൗണ്ട് നമ്പർ 17150100040363
ഫെഡറൽ ബാങ്ക് കളത്തിപ്പടി ശാഖ
IFSC NO: FDRL0001715
മൊബൈൽ നമ്പർ 8281482148