മംഗളൂരു: വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പുത്തിഗെയിലെ സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാതലവന്‍ ഡി കെ രക്ഷിത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലക്കുശേഷം രക്ഷിത നേരിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഒരു യുവതിയെ ചൊല്ലിയുള്ള വിഷയമാണ്കൊലയിൽ കലാശിച്ചത്.